എടപ്പാളില്‍ ബിസ്കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരി വ്യാപാരം. രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാന്‍മസാല എക്സൈസ് പിടികൂടി. രമേഷ്, അലി, ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഒന്നരക്കോടി രൂപ വിലവരുന്നതാണ് പാന്‍മസാല. സംസ്ഥാനത്ത് ഇത്രയും വലിയ പാന്‍മസാലവേട്ട ആദ്യമാണെന്ന് എക്സൈസ്–ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു
സംസ്ഥാന അതിർത്തികൾ കടന്നാണ് പാൻ മസാല പാക്കറ്റുകളുമായി ലോറികൾ എത്തിയത്. ഒന്ന് കോയമ്പത്തൂർ ഭാഗത്തുനിന്നും മറ്റൊന്ന് മൈസൂരുവിൽനിന്നുമാണ്. മലപ്പുറത്തെ ബിസ്കറ്റ് ഗോഡൗണിന്റെ മറവിൽ എത്തിച്ച പാൻമസാല തിരുവനന്തപുരത്തും മലബാറും ചില്ല വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.