ബഫർസോൺ വിഷയത്തിൽ സർക്കാർ ചെയ്തത് കൊലച്ചതി; ചെന്നിത്തല

ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരോട് ചെയ്തത് കൊലച്ചതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷക ദ്രോഹ നടപടിയാണ് സർക്കാരിൻറേത്. ഉപഗ്രഹ സർവേ സ്വീകാര്യമല്ല. കർഷകരെ സംരക്ഷിക്കണം. സീറോ ബഫർ സോൺ പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ തമിഴ്‌നാട്, കർണാടക സർക്കാരുകളെ കേരള സർക്കാർ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വക്കാലത്തെടുത്ത സികെ ശ്രീധരൻ അതിൽ നിന്ന് പിന്മാറണമെന്ന് രമേശ് ചെന്നിത്തല.സികെ ശ്രീധരൻ ചെയ്തത് തെറ്റ്. ധാർമ്മികതക്ക് എതിര്. പിന്മാറണമെന്ന് ആവശ്യപ്പെടുന്നത് പഴയ സുഹൃത്ത് എന്ന നിലയിലാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *