പ്ലീസ്, സഹായിക്കാൻ മനസില്ലെങ്കിലും ദ്രോഹിക്കരുത്’: മുഖ്യമന്ത്രിയെ വിമർശിച്ച് രമ്യ ഹരിദാസ്

മുഖ്യമന്ത്രിയെ വിമർശിച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു.

രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നതെന്ന് രമ്യ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *