പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. പിന്നീട്‌ സർക്കാർ കോളജുകളിൽ മലയാളം ലക്‌ചറർ ആയും പ്രവർത്തിച്ചു. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ അധ്യാപകനായിരുന്നു. മുപ്പത്തഞ്ചു വർഷത്തോളമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നു. കോട്ടയം തിരുനക്കര സ്വദേശിയാണ്. സംവിധായകൻ അമൽ നീരദ് മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *