പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചർച്ചയായേക്കും

ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർലൈൻ, വായ്പാപരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം.

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച്ച വരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം. 

Leave a Reply

Your email address will not be published. Required fields are marked *