ബിജെപിയുടെ യുവം പരിപാടിയിൽ പങ്കെടുക്കാനെത്തി അപർണാ ബാലമുരളി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു. ‘നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’- അപർണാ ബാലമുരളി പറഞ്ഞു. അപർണാ ബാലമുരളിക്ക് പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, സ്റ്റീഫൻ ദേവസി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
‘പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം’; അപർണാ ബാലമുരളി
