കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയാകുന്നു. കാസർഗോഡ് ബന്ധടുക്ക സ്വദേശി മുകേഷാണ് വരൻ. ശരത് ലാലിന്റെ സമൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് വിവാഹ നിശ്ചയ വേദിയിലേക്ക് അമൃത എത്തിയത്. വേദിയിൽ വരന്റെയും വധുവിന്റെയും അടുത്ത് ശരത് ലാലിന്റെ ചിത്രവും വെച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി വിവാഹിതയാകുന്നു; ആശംസകളുമായി കോൺഗ്രസ് നേതാക്കൾ
