‘പെട്രോൾ പമ്പിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്’; നവീൻ ബാബുവിൻറെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

കൈക്കൂലി ആരോപണത്തെ തുടർന്ന് മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി പത്തനംതിട്ടയിലെ നവീൻ ബാബുവിൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. നവീൻ ബാബുവിൻറെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദർശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 25 വർഷത്തെ പെട്രോൾ പമ്പുകളുടെ എൻഒസികളുയമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻറെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആരായാലും അവർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ധനമന്ത്രി കെഎൻ ബാലഗോപാലും നവീൻ ബാബുവിൻറെ വീട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *