പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച; പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച. സിലിണ്ടർ ഉടൻ തന്നെ പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്തേക്കെറിഞ്ഞ സിലിണ്ടറിൽ നിന്ന് പാചകവാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് പടരുന്നതിന് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് വീട്ടുടമ രഞ്ജിത്ത് പറയുന്നത്.

‘കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച് കത്തിക്കാൻ നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ശേഷം സിലിണ്ടർ അകത്ത് നിന്ന് കറങ്ങുകയായിരുന്നു. കഞ്ഞിവയ്ക്കാൻ അടുപ്പ് കത്തിക്കുന്ന സമയത്താണ് അപകടം. പിന്നാലെ തന്നെ അടുക്കളയിൽ മഞ്ഞ് പോലെയായി. ഉടൻ തന്നെ പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു. പരാതി അറിയിച്ചപ്പോൾ ഗ്യാസ് ഏജൻസി പുതിയ സിലിണ്ടർ വീട്ടിൽ എത്തിച്ചു നൽകി’- രഞ്ജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *