പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂരില്‍ യുവതിയെ വെട്ടി കൊല്ലപ്പെടുത്തിയതിന് പിന്നില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം. മാനന്തേരി സ്വദേശിയായ ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാനൂര്‍ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് സംഭവമുണ്ടായത് . പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.

സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോണ്‍ കോളുകള്‍ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.

പാനൂരില്‍ ന്യൂക്ലിയസ് ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛന്‍ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്.

 

Leave a Reply

Your email address will not be published. Required fields are marked *