പത്മജ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണുഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്മജയെ അനുനയിപ്പിക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജ പാർട്ടി വിടുന്നത് തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു കെ പി സി സി അന്ന് നൽകിയ വിശദീകരണം. മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *