പട്‌നയിൽ പ്രതിപക്ഷ പ്രത്യാശ;രാഹുലിനെയും ഖാർഗെയെയും നിതീഷ് കുമാർ വിമാനത്താവളത്തിൽ സ്വീകരിച്ച്‌ നിതീഷ് കുമാർ

പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് ഊർജം പകരുന്ന യോഗത്തിൽ 15 പാർട്ടികളാണ് പങ്കെടുക്കുന്നത്.

ആറ് മുഖ്യമന്ത്രിമാരാണ് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ പശ്ചിമബംഗാളിൽനിന്ന് മമത ബാനർജി, ഡൽഹിയിൽനിന്ന് അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിൽനിന്ന് ഭഗ്‌വന്ത് മൻ, തമിഴ്‌നാട്ടിൽനിന്ന് എംകെ സ്റ്റാലിൻ എന്നിവർ വ്യാഴാഴ്ച രാത്രി തന്നെ പട്‌നയിലെത്തി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് രാവിലെയാണ് എത്തിയത്. സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇന്നലെ തന്നെയെത്തി. ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ മുൻമഖ്യമന്ത്രിമാർ ഇന്ന് രാവിലെയാണ് എത്തിയത്.

ബിജെപിക്കെതിരെ പൊതുമിനിമം പരിപാടിയും നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗം ആലോചിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തെലങ്കാനയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രതിപക്ഷം ജയിക്കും. ബിജെപിയെ കാണാൻ കഴിയില്ല. ഞങ്ങൾ ദരിദ്രർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. രണ്ടോ മൂന്നോ ആളുകൾക്ക് വേണ്ടിയല്ല- എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *