നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല; കെ.മുരളീധരന്‍

വയനാട്ടില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ലെന്നും നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞ കെ മുരളീധരൻ സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. മൃഗങ്ങളെ ആരും കാട്ടിൽ പോയി കണ്ട് മുട്ടുന്നില്ല.‌ ആന പ്രേമികൾക്ക് കർഷകരുടെ സ്ഥിതി അറിയില്ല. ആന പ്രേമികളാണ് തണ്ണീർ കൊമ്പൻ ചെരിയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടില്‍ എത്താന്‍ വൈകിയെന്ന് വിമർശിക്കുന്ന വി മുരളീധരന് കാര്യങ്ങൾ അറിയില്ല. വിമുരളീധരൻ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *