നവീൻ ബാബു കേസിൽ റവന്യൂ വകുപ്പിന്റെ കണ്ടെത്തൻ പൊലീസിന് ഉപയോഗിക്കാം: മന്ത്രി കെ രാജൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ.

റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കെ രാജൻ അറിയിച്ചു. 

ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്. സർക്കാർ ഫയൽ റിപ്പോർട്ട് കണ്ട് അവസാനിപ്പിച്ചു. മറ്റ് കാര്യങ്ങൾ പൊലീസാണ് അന്വേഷിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഈ കണ്ടെത്തൻ എഡിഎം കേസിലെ ക്രൈം അന്വേഷിക്കുന്ന ഏജൻസിക്ക് ഉപയോഗിക്കാം.

കേസിലെ ഗൂഢാലോചന റവന്യൂ വകുപ്പിന് അന്വേഷിക്കാൻ കഴിയില്ല, അതെല്ലാം പൊലീസാണ് അന്വേഷിക്കേണ്ടത്. പൊലീസിന് റവന്യൂ വകുപ്പ് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ കണ്ടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *