ചലച്ചിത്ര പ്രവർത്തകയായിരുന്ന നയന സൂര്യൻറെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം. മരണ കാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല.
മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാർഡിയിൽ ഇൻഫ്രാക്ഷൻ ഉണ്ടാക്കിയിരിക്കാം. അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. ഇൻസുലിൻറെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയെന്ന് ഡോക്ടർമാർ വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും