തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടി ചെന്നൈയിൽ ; അസമിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് നിഗമനം

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസും ചെന്നൈയിലെത്തി. ചെന്നൈ റെയിൽ വേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു.കുട്ടി ട്രെയിൻ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേ തുടർന്ന് കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കുട്ടി ഗുവാഹത്തി എക്സ്പ്രസിൽ കയറിയെന്നാണ് സൂചനകൾ.അസമിലേക്കാണ് കുട്ടി യാത്ര ചെയ്യുന്നതെന്നാണ് നിഗമനം. 

Leave a Reply

Your email address will not be published. Required fields are marked *