കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം ഹെയർപിൻ വളവിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകൾ.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ ഇതുവഴി മറ്റുവാഹനങ്ങളിൽ സഞ്ചരിച്ചവർ മണിക്കൂറുകളോളം ദുരിതത്തിലായി. വലിയ വാഹനങ്ങൾ രാവിലെ 11 മണിവരെ ചുരത്തിൽ കുടുങ്ങിക്കിടന്നു. രാവിലെ പത്തോടെയാണ് ബസ് അറ്റകുറ്റപ്പണി നടത്തി വളവിൽനിന്ന് നീക്കിയത്..
അടിവാരം മുതൽ ലക്കിടി വരെയാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന സ്വകാര്യ ബസാണ് തകരാറിലായത്