താനൂർ കസ്റ്റഡി മരണത്തിൽ നടപടി; എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, മനോജ് കെ താനൂർ, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ് താനൂർ, അഭിമന്യു, ബിബിൻ കൽപകഞ്ചേരി , ആൽബിൻ അഗസ്റ്റിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. താമിർ ജിഫ്രിക്ക് മർദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. യുവാവിന്റെ വയറ്റിൽ നിന്ന് ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. താനൂർ ദേവദർ പാലത്തിനു സമീപത്തു വെച്ചാണ് കഴിഞ്ഞ ദിവസം ജിഫ്രിയുൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും 18 ​ഗ്രാം എംഡിഎംഎ പിടികൂടിയെന്നും പൊലീസ് പറഞ്ഞിരുന്നു. അന്ന് പുലർച്ചെ ശാരീരികപ്രശ്നം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിർ ജിഫ്രിയുടെ മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *