ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം , തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുത് ; ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായില്ല.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് രംഗത്തെത്തിയിട്ടും ഇന്നും രക്ഷയുണ്ടായില്ല. കൊല്ലം ചടയമംഗലത്ത് മാത്രമാണ് ടെസ്റ്റ് നടന്നത്. 16 പേര്‍ക്ക് നടന്ന ടെസ്റ്റില്‍ ആറു പേര്‍ പാസായി. ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനത്തില്‍ തന്നെയാണ് ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം മുട്ടത്തറയിലും കൊച്ചിയിലും ഒരാള്‍ പോലും ടെസ്റ്റിന് എത്തിയില്ല.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ണരത്തില്‍ ഗതാഗതമന്ത്രിയെ തള്ളിയ സിപിഐഎഎം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അറിയിച്ചു. വിദേശത്തുള്ള ഗതാഗതമന്ത്രി തിരിച്ചെത്തിയ ശേഷമാകും യൂണിയനുകളുമായി ചര്‍ച്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *