ഡോ. വന്ദനയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: സുധാകരൻ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കൾക്കു ചില സംശയങ്ങൾ ഉണ്ടെന്നും അവർ അതു പങ്കുവച്ചുുവെന്നും ഇന്നു രാവിലെ കോട്ടയം ഏറ്റുമാനൂരിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.

”വന്ദനയെ 16 തവണയാണ് പ്രതി സന്ദീപ് കുത്തിയത്, ഈ സമയം ഒരു കസേര എടുത്ത് അക്രമിയെ അടിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നുള്ളതും സംശയാസ്പദമാണ്. പൊലീസുണ്ടായിട്ടും ഒരു മരണം നടന്നു എന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *