ഡോക്ടർ ഷഹനയുടെ മരണം ; പ്രതിയായ ഡോക്ടർ റുവൈസിന് ജാമ്യം

ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

മിടുക്കനായ വിദ്യാർഥിയാണ് റുവൈസെന്നും, എം.ബി.ബി.എസിനും പി.ജി എൻട്രസിനും റാങ്ക് നേടിയിട്ടുണ്ടെന്നും, റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സസ്‌പെൻഷൻ പിൻവലിക്കുന്നതിന് ജാമ്യം കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *