‘ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കും’ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം ; പരാതി നൽകുമെന്ന് താരം

ചലച്ചിത്ര പ്രവർത്തക ഭാ​ഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ അടിക്കുമെന്നാണ് ഭീഷണി കോൾ വന്നതെന്ന് ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ.

”വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.” ആദ്യത്തെ അനുഭവമാണിതെന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു. 8645319626 എന്ന നമ്പരിൽ നിന്നാണ് കോൾ വന്നതെന്നും ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *