ട്രഷറി പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി പോകുന്നത് ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോവുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാൻ കാശില്ല, കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. കടുത്ത ധനപ്രതിസന്ധിയിലാണ് സംസ്ഥാനം. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സർക്കാരിന്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍ പ്രതിപ്രക്ഷ നേതാവ് സൂചിപ്പിച്ചത് പോലുള്ള ധന പ്രതിസന്ധി കേരളത്തിലില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് മന്ത്രിയുടെ മറുപടി. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്നും അത് സംസ്ഥാനത്തിന്‍റെ വളർച്ചയെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *