ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. രാജ്‌മോഹൻ ഉണ്ണിത്താൻ ബി.ജെ.പിയിൽ പോകുമെന്ന പത്മജയുടെ വാക്കുകൾ അദ്ദേഹം തള്ളി. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. സ്ഥലവും സമയവും തീരുമാനിക്കാം. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ മറുപടി.

എന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പയ്യന്നൂരിലും കല്ല്യാശേരിയിലും വ്യാപകമായി സിപിഐഎം കള്ള വോട്ട് ചെയ്തു. ബൂത്ത് പിടിത്തം നടന്നു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *