ജെ.പി.നഡ്ഡ-വീണാ കൂടിക്കാഴ്ച:അനുമതി ലഭിച്ചാൽ ഇന്ന് കാണും; വീണാ ജോർജ്

ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു ഇന്ന് സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ അദ്ദേഹത്തെ കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.’കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. ഇന്ന് ലഭിക്കുകയാണെങ്കിൽ ഇന്ന് തന്നെ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തുംമെന്നും വീണാ ജോർജ് പറഞ്ഞു.

വൈകിട്ട് ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തുന്ന സംഘവുമായി വീണാ ജോർജ് ചർച്ച നടത്തും.ക്യാൻസർ വാക്‌സീൻ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്. ‘നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യൂബ സന്ദർശിച്ചപ്പോൾ കാൻസർ വാക്‌സീൻ നിർമാണത്തെ പറ്റി ചർച്ച നടത്തിയിരുന്നു.

മലബാർ കാൻസർ സെന്ററുമായാണ് ക്യൂബയിലെ ഒരു സ്ഥാപനം ചർച്ച നടത്തിയത്. അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകളും ഇന്ന് നടത്തും. കൂടാതെ അൾഷിമെഴ്‌സ്, ഡെങ്കി വാക്‌സീൻ, എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണത്തെ കുറിച്ചും
ചർച്ച നടത്തുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *