ജയിൽ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി, പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ട കാലം മാറി: മുഖ്യമന്ത്രി

ജയിലുകളിൽ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും ആ കാലത്ത് കൂച്ചുവിലങ്ങിട്ടിരുന്നു.

ഇന്ന് ജയിലെന്ന സങ്കൽപ്പം മാറി. ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയിൽ മാറി.

തടവുകാരെ ജയിൽ അന്തേവാസികളെന്ന് മാറ്റി വിളിക്കാൻ തുടങ്ങി. പ്രിസൺ ഓഫീസർമാർ തടവുകാരിൽ മനപരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണം. കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളായി പുറത്തേക്ക് വിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *