ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം; പരാതി നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വി സിക്ക് പരാതി നൽകിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാൻ തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷ പറയുന്നത്. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെ വാഴക്കുല വിവാദവും വന്നതോടെ വലിയ നാണക്കേട് ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം.

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. വിവിധ കമ്മിറ്റികൾക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിൻറെ പ്രതികരണം. ഓർമ്മയില്ലെന്ന് ഗൈഡും പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *