ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ കോൺഗ്രസ് നേതൃത്വം ; പാലക്കാട് തെരഞ്ഞെടുപ്പിൻ്റെ ചുമതല നൽകിയിരുന്നത് അഞ്ച് എംഎൽഎമാർക്കെന്നും വിശദീകരണം

പാലക്കാട് ചുമതല നൽകിയില്ലെന്ന ചാണ്ടി ഉമ്മൻ്റെ പരാതി ​ഗൗരവത്തിലെടുക്കാതെ നേതൃത്വം. പൂർണ ചുമതല നൽകിയത് അഞ്ച് എംഎൽഎമാർക്കാണെന്ന് നേതൃത്വം വ്യക്തമാക്കി. മുഴുവൻ സമയവും മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ചവർക്കാണ് ചുമതല നൽകിയതന്ന് നേതൃത്വം കൂട്ടിച്ചേർത്തു.

നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയിരുന്നു. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *