ഗവര്‍ണര്‍ വിഷയം; പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്, ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്: എംബി രാജേഷ്

വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറോടുള്ള നിലപാടില്‍ യുഡിഎഫ് നേതാക്കള്‍ വ്യത്യസ്ത പ്രതികരണം നടത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷ് രംഗത്ത്.

പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്.ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി.ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്‍റേത്. പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം. കുഞ്ഞാലിക്കുട്ടിയുടേയും കെ.സി വേണുഗോപാലിന്‍റേതും  വിശാല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *