കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. 

ഇന്നു രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *