സൂര്യാഘാതമേറ്റു വയോധികന്‍ മരിച്ചു. വേളൂര്‍ മാണിക്കുന്നം പടിഞ്ഞാറേമേച്ചേരി അരവിന്ദാക്ഷനാ(77)ണു മരിച്ചത്.
ഇന്നലെ രാവിലെ 10 നു വീടിനു സമീപത്തെ പുരയിടത്തിലാണു സംഭവം.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീണുപോയ വാഴയും മറ്റും വെട്ടിമാറ്റുകയായിരുന്നു അരവിന്ദാക്ഷന്‍. ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചെങ്കിലും കാണാതിരുന്നതിനെ തുടര്‍ന്നു സഹോദരി പുരയിടത്തില്‍ ചെന്നു നോക്കിയപ്പോഴാണു നിലത്തു വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
കാലിലും കൈയിലും പുറത്തുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്നകുമാരി. സംസ്‌കാരം ഇന്നു വൈകിട്ട് 3നു വീട്ടുവളപ്പില്‍.