കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം മറിഞ്ഞ് വീണു ; യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കാർ പൂർണമായും തകർന്നു. മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയയുടെ കാറിനു മുകളിലേക്കാണ് മരം വീണത്. യാത്രക്കാരൻ വാഹനം പാർക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം. രണ്ടു മണിയോടെയാണ് അപകടം. ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസം നേരിട്ടു.

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിൽ മരം കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. ചീയപ്പാറയിൽ വഴിയോരക്കടക്ക് മുകളിലേക്കും മരം വീണു. ആളപായമില്ലാത്തത് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *