കോടിയേരിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ടുകൾ: മുഖ്യമന്ത്രി യൂറോപ്യൻ യാത്ര മാറ്റിവച്ചു; കോടിയേരിയെ സന്ദർശിക്കും

പാൻക്രിയാസിലെ അർബുദത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ പര്യടനം മാറ്റിവച്ചതായി അറിയുന്നു. ഇന്നു രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനത്തിനായി ഫിൻലാൻഡിലേക്ക് യാത്രതിരിക്കാനിരുന്നത്. അദ്ദേഹം കോടിയേരിയെ സന്ദർശിക്കുന്നതിനായി ചെന്നൈയിലേക്ക് നാളെ രാവിലെ യാത്ര തിരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം.

രോഗബാധയെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിരുന്നു.ചുമതല ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധം പാർട്ടി അംഗീകരിക്കുകയായിരുന്നു. ആ ഒഴിവിലാണ് എം.വി.ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായത്.

Leave a Reply

Your email address will not be published. Required fields are marked *