കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം, മൃതദേഹം വസതിയിൽ; സംസ്‌കാരം വൈകിട്ട്

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണൻറെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 

രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *