കേരള ഡിജിപി അനിൽകാന്ത് വിരമിക്കുന്നു; പുതിയ മേധാവിയെ കണ്ടെത്താൻ യോഗം

സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡൽഹിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും.

കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്‌റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകി. ഈ മാസം 30ന് വിരമിക്കുന്ന അനിൽകാന്തിന്റെ പിൻഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്. 

ഡിജിപിമാരായ നിതിൻ അഗർവാൾ, പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി ചമലയേറ്റ നിതിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല. ഉന്നതതല സമിതിയെ നിതിൻ അഗർവാൾ നിലപാട് അറിയിക്കാനാണ് സാധ്യത. നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്‌ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.

ജയിൽമേധാവി കെ.പത്കുമാർ, ഫയഫോഴ്‌സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതൽ സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *