‘കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളത്; നിലവിൽ കേരളത്തിൽ ഒരു കമ്മിറ്റിയുമില്ല’, തൃണമൂൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ വിമർശനത്തിന് മറുപടിയുമായി അൻവർ

തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ സിജി ഉണ്ണിയുടെ വിമർശനത്തിന് മറുപടിയുമായി പി വി അൻവർ രംഗത്ത്. സിജി ഉണ്ണിയുടെ വിമർശനത്തിന് ടി എം സി ദേശീയ നേതൃത്വം മറുപടി പറയുമെന്ന് പറഞ്ഞ അൻവർ, നിലവിൽ കേരളത്തിൽ ടി എം സി ക്ക് ഒരു കമ്മിറ്റിയും ഇല്ലെന്നും അഭിപ്രായപ്പെട്ടു.anvar reply to tmc state president criticism

കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളതെന്നും വേറെ ഒരു ഘടകവും നിലവിൽ കേരളത്തിലില്ലെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നേരത്തെ അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ എന്നതടക്കമുള്ള വിമർശനങ്ങളാണ് സിജി ഉണ്ണി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *