‘കേരളത്തിൽ പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ചു’; വീണ ജോർജ്

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയിൽ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോർജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. പച്ച മുട്ട ചേർത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം.

ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണക്കാർക്കും ഹെൽത്ത് കാർഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം. പാഴ്‌സലുകളിൽ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കർ വേണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *