കേരളത്തിൽ അതിശക്തമായ മഴ തുടരും ; കണ്ണൂർ , കാസർഗോഡ് , വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം രൂക്ഷമായി തുടരുന്നു. കൊച്ചി എടവനക്കാടെ ജനകീയ സമര സമിതിയുടെ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *