കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വോട്ടർമാർ

കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടുക്കി-ദേവികുളം താലൂക്കിലെ ഇടമലക്കുടി. ആദിവാസി- മുതുവാൻ വിഭാഗക്കാർ ഇവിടെ താമസിക്കുന്നു. ആകെ 13 വാർഡുകൾ. കണക്കുകൾ അനുസരിച്ച് 656 വീടുകൾ ഇവിടെയുണ്ട്. ഇടമലക്കുടിയും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ 1041 പേരാണ് വോട്ട് ചെയ്യുന്നത്.  85 വ​യ​സി​നുമേൽ പ്രാ​യ​മു​ള്ളവർ വീ​ട്ടി​ൽ വോ​ട്ട് ചെ​യ്തു. ഇ​ട​മ​ല​ക്കു​ടി ട്രൈ​ബ​ൽ സ്കൂ​ൾ, മു​ള​കു​ത്ത​റ​ക്കു​ടി ക​മ്യൂ​ണി​റ്റി ഹാ​ൾ, പ​റ​പ്പ​യാ​ർ​ക്കു​ടി ഇ​ഡി​സി സെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു ബൂ​ത്തു​ക​ളാ​ണ് പഞ്ചായത്തിലുള്ളത്. 

  516 പു​രു​ഷ വോ​ട്ട​ർ​മാ​രും 525 സ്ത്രീ ​വോ​ട്ട​ർ​മാ​രുമാണുള്ളത്. കു​ടി​ക​ളി​ലെ പ​ര​മാ​വ​ധി പേ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ച് വോ​ട്ടു ചെ​യ്യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​ദൂ​ര ആ​ദി​വാ​സി​ഗ്രാ​മ​മാ​യ ഇടമലക്കുടിയിലേക്കുള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളുമായി പോ​ലീ​സി​നും വ​ന​പാ​ല​ക​ർ​ക്കു​മൊ​പ്പും ജീപ്പിലാണ് പോളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ എത്തുന്നത്. കു​ടി​ക​ളി​ലെ പ​ര​മാ​വ​ധി പേ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ച് വോ​ട്ടു ചെ​യ്യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യി​രു​ന്നു.

മൂന്നാറിൽനിന്ന് ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പുറോഡ് നിലവിലുണ്ട്. കുടിനിവാസികൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയായാണ്‌ ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്. നിബിഢവനത്തിലൂടെ യാത്രക്കിടയിൽ വന്യമൃഗങ്ങളെ കാണാം. ദേശീയപാർക്കിലൂടെയും സംരക്ഷിത വനമേഖലയിലൂടെയും യാത്രചെയ്യേണ്ടതുള്ളതിനാൽ പൊതുജനങ്ങൾക്ക് അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *