‘കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു’; പരാതിയുമായി എല്‍.ഡി.എഫ്

സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. ഇതിന് യുഡിഎഫ് സ്ഥാനാര്‍ഥി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ് പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയുമാണെന്ന് പരാതിയില്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകള്‍ക്ക് അശ്ലീല ഭാഷയില്‍ കമന്റിട്ട ആള്‍ക്കെതിരെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയും നടപടി വേണമെന്നാണ് പരാതിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *