കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു; എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗങ്ങള്‍

കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്.

പ്രവർത്തക സമിതി അംഗമായ ശശിതരൂർ, അടൂർ പ്രകാശ്, എംകെ രാഘവൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ എന്നീ എംപിമാർ സമിതിയിലേക്കെത്തി. എപി അനിൽകുമാർ, സണ്ണിജോസഫ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരാണ് പുതുതായെത്തിയ എംഎൽഎമാർ. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം എന്നിവർക്ക് പുറമെ ചെറിയാൻ ഫിലിപ്പും സമിതിയിലുണ്ട്. വനിതകളുടെ പ്രാതിനിത്യം ഒന്നിൽ നിന്ന് നാലായി. ഷാനിമോൾ ഉസ്മാനെ നിലനിർത്തിയപ്പോള്‍ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പികെ ജയല്കഷ്മിയെയും പുതുതായി ചേർത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡൻ് വിഎം സുധീരനെ വീണ്ടും ഉൾപ്പെടുത്തി. പാർട്ടി യോഗങ്ങളിൽ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്.

കെപിസിസി രാഷ്ട്രീകാര്യ സമിതി അംഗങ്ങള്‍:

കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, കൊടിക്കുന്നല്‍ സുരേഷ്, പ്രഫ. പിജെ കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, ടിഎന്‍ പ്രതാപൻ, ആന്‍റോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി. സിദീഖ്, എപി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോഡി എം ജോണ്‍, എന്‍. സുബ്രഹ്മണ്യന്‍, അജയ് തറയിൽ, വിഎസ് ശിവകുമാര്‍, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം.

Leave a Reply

Your email address will not be published. Required fields are marked *