കെപിസിസി നിർവാഹക സമിതി യോഗം ഇന്ന്; വിമർശനങ്ങൾക്കും നടപടികൾക്കും സാധ്യത

നിയമസഭ തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച എം പി മാർക്ക് മുന്നറിയിപ്പ് നൽകാൻ കെപിസിസി. ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാൻ ഇന്നു ചേരുന്ന നിർവ്വഹക സമിതി നേതാക്കൾക്ക് നിർദേശം നൽകും. താക്കീതും നടപടിയും വേണമെന്നായിരുന്നു ഇന്നലെ ചേർന്ന പാർടി ഭാരവാഹി യോഗത്തിൽ ഒറ്റക്കെട്ടായി ഉയർന്ന ആവശ്യം.

മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന തരൂരിന്റെ പ്രസ്താവനക്ക് എതിരെ ഇന്നത്തെ യോഗത്തിലും വിമർശനമുയരും. പുനസംഘടനാ വൈകുന്നതിനെതിരെയും കെ സുധാകരന്റെ ശൈലിക്കെതിരെയും വിമർശനമുണ്ടാകും. താഴേത്തട്ടിലെ പുനസംഘടനാ ഷെഡ്യൂൾ ഇന്നു തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *