കെഎസ്ആർടിസി ബസ് ഡ്രൈവർ – മേയർ തർക്കം; മേയർ ആര്യാ രാജേന്ദ്രൻ തെറ്റൊന്നും ചെയ്തിട്ടില്ല, പിന്തുണയുമായി ഡിവൈഎഫ്ഐ

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ആര്യ രാജേന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സൈബറിടത്തിൽ അവർക്കുനേരെ സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായത്. ചോദ്യം ചെയ്തത് ആര്യയായതിനാൽ ഊഹാപോഹങ്ങളും സൈബർ അറ്റാക്കും നടത്തിക്കൊണ്ടിരിക്കുകയാണ്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ആര്യയോടാണ് വളരെ മോശമായ രീതിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ പെരുമാറിയത്.

സ്ത്രീകളോട് മോശമായ രീതിയിൽ പെരുമാറുന്നവരോട് എങ്ങനെയാണ് സാധാരണ ആളുകൾ പ്രതികരിക്കേണ്ടത്? എല്ലാ പെൺകുട്ടികളും തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെ, ലൈംഗിക അധിക്ഷേപത്തെ കൃത്യമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വി.കെ സനോജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *