കുസാറ്റ് ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി

കുസാറ്റ് ക്യാമ്പസിൽ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റിൽ അപകടമുണ്ടാകുന്നത്.

അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാൻ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.- നികിത ഗാന്ധി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ നാല് പേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *