കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ നോട്ടീസയയ്ക്കാനൊരുങ്ങി ഇഡി

കിഫ്ബി മസാലബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസയക്കാൻ ഇ.ഡി.തീരുമാനം. ചോദ്യംചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ.

നേരത്തെ കിഫ്ബി ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. അത് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യം നൽകിയ സമൻസുകളെല്ലാം പിൻവലിക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിക്കുകയും ചെയ്തു. അത് രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

അന്വേഷണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. ഈ പശ്ചാത്തലത്തിൽ ഉടൻതന്നെ പുതിയ നോട്ടീസ് തോമസ് ഐസക്കിന് അയക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച സമൻസ് അയക്കാനാണ് തീരുമാനം. ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *