ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് പനി ബാധിച്ച് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ടി.ടി.സി. വിദ്യാര്‍ഥിനിയാണ് അശ്വതി. വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്നുതന്നെ കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പനി മൂര്‍ച്ഛിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് മരണം.
കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പതുപേര്‍ നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 619 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സതേടിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.