‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ സിപിഎം അല്ല; കെ.കെ.ശൈലജ

വടകരയിലെ ‘കാഫിർ’ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ തങ്ങളല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. ‘എതിരാളികൾ ഇത്തരത്തിലുള്ള എന്തെല്ലാം പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ അതെല്ലാം വിശ്വസിക്കുമോ? അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തികെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യമുണ്ടായിട്ടില്ല’ കെ.കെ.ശൈലജ മാധ്യമപ്രവർത്തകരോട പറഞ്ഞു.

വടകരയിൽ ബിജെപി യുഡിഎഫിനു വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചുവെന്നും ശൈലജ പറഞ്ഞു. എത്ര വോട്ട് മറിച്ചെന്നു പറയാൻ സാധിക്കില്ല. അപൂർവം ചിലയിടങ്ങളിൽനിന്ന് അത്തരം സംസാരം ഉണ്ടായിട്ടുള്ളതിനാലാണ് പാർട്ടി അങ്ങനെ പറഞ്ഞിട്ടുള്ളത്. തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് വടകരയിൽ നടന്നത്. തിരഞ്ഞെടുപ്പിൽ തോൽക്കാം, ജയിക്കാം. അതെല്ലാം വോട്ടെണ്ണിക്കഴിഞ്ഞേ പറയാൻ കഴിയൂ. പക്ഷേ, വടകരയിൽ ജയിക്കും. വ്യക്തിപരമായ അധിക്ഷേപം അവസാനിപ്പിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *