കോഴിക്കോട് കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന ഷിബിന്‍ ലാലിനെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്. ഇയാള്‍ കോഴിക്കോട് പാളയം ബസ് സ്റ്റാന്‍റിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍റിലും മാവൂരിലും പരിസര പ്രദേശങ്ങളിലും വന്നു പോയിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാട്ടിലെത്തിയ ഇയാള്‍ രാത്രി കാലങ്ങളില്‍ മാവൂരിലും തെങ്ങിലക്കടവിലും പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലാണ് കിടന്നുറങ്ങിയിരുന്നതെന്ന് പോലീസ് പറയുന്നു.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് പിടിയിൽ
