കവി ടി.പി വിനോദിന്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു, ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ

കവി ടി.പി.വിനോദിന്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. ബംഗാളി കവി മന്ദാക്രാന്ത സെന്നി​ന്റെ കവിതയുടെ വിവർത്തനത്തെ ചൊല്ലിയായിരുന്നു വിവാദം. പരിഭാഷയുടെ ഒറിജിനൽ ടി.പി.വിനോദിന്റേതാണെത് സൂചിപ്പിക്കാതിരുന്നത് കുറ്റകരം തന്നെയാണെന്ന് ശ്രീരാമൻ. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ അപരാതമാണെന്നും വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

മന്ദാക്രാന്ത സെന്നിന്റെ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എന്റെ വാളിൽ പതിക്കുകയും അതിന്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ. എന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നു മെഴുതുന്നില്ല. അപരാധമാണതെന്നും വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെന്ന നായയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട്. വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു ‘നായ ‘ അല്ല എന്നും വി കെ ശ്രീരാമൻ കുറിക്കുന്നു. കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്ക് മനപ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നുവെന്നും വി കെ ശ്രീരാമൻ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *