കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്; 5 പേർക്ക് പരിക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് പരിക്ക്. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവും സൂരജും അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മദ്യലഹിയിലുണ്ടായ തർക്കമാണോ സംഘർഷത്തിനു കാരണമായതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടിൽ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടിൽ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *